ഭാരത് ബയോട്ടിക്കിന്റെ നേസൽ വാക്സിൻ ബൂസ്റ്റർ ആയി പരീക്ഷിക്കാൻ അനുമതി
Wed, 5 Jan 2022

ന്യൂഡല്‍ഹി: മൂക്കിലൂടെ നല്കാവുന്ന ഭാരത് ബയോടെക് വികസിപ്പിച്ച, കോവിഡ് പ്രതിരോധ വാക്സിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ മൂന്നാംഘട്ട പരീക്ഷണാനുമതി നല്കി.കോവാക്സിനോ കോവിഷീല്‍ഡോ സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായാണ് നേസല്‍ വാക്സിന് നല്‍കുക.
രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കയില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസിനുള്ള പരീക്ഷണാനുമതി നല്‍കിയത്.
5000 പേരിലാണ് ഭാരത് ബയോടെക് പുതിയ വാക്സിന് പരീക്ഷിക്കുക. രണ്ടാംഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള ഇടേവള ആറ് മാസമായിരിക്കും.രണ്ട് ഡോസ് വാക്സിന് പൂര്‍ത്തീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള പരീക്ഷണത്തിനാണ് അനുമതി.