ഏലയ്ക്ക എന്ന് നമ്മൾ ഓമന പേരിട്ടുവിളിക്കുന്ന ഏലം ചെറിയൊരു പുള്ളിയല്ല കേട്ടോ. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലയ്ക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍, ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്.
ഉപാപചയം വര്‍ധിപ്പിക്കുകയും ശരീരത്തില്‍ നിന്ന് അതുവഴി കൂടുതല്‍ കൊഴുപ്പ് നീക്കംചെയ്യാനും ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി3, വിറ്റാമിന്‍ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. കാണുമ്പോൾ നിസാരമെന്ന് കരുത്തുന്ന കുഞ്ഞു ഏലയ്ക്കയിൽ ഒളിഞ്ഞു കിടക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കയാണെന്ന് അറിയേണ്ടെ.
*ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തില്‍ ആക്കുകയും അതോടൊപ്പം ‘ഗ്യാസ് ട്രബിള്‍’ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഏലയ്ക്കയുടെ പ്രധാന ഗുണം.
*ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
*ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
*പ്രമേഹത്തെ നിയന്ത്രിക്കാനും ഏലയ്ക്കയ്ക്ക് കഴിയുമെന്നാണ് 2017ല്‍ നടത്തിയ ഒരു പഠനം പറയുന്നത്.
*അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഏലം പതിവായി കഴിക്കുന്നത് വഴി ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
*ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായില്‍ പുതുമയാര്‍ന്ന സുഗന്ധം പകരാനും, വായ്നാറ്റം ഒഴിവാക്കുവാനും സഹായിക്കും.
Comments