×

സെർവിക്കൽ ക്യാൻസർ ലൈംഗിക ബന്ധത്തിലൂടെ പകരുമോ?

google news
sdsrf

രോഗങ്ങളിൽ മനുഷ്യർ പേടിക്കുന്ന ഒന്നാണ് ക്യാൻസർ. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ക്യാൻസർ പടർന്നു പിടിക്കാറുണ്ട്. ഇപ്പൊ സ്ത്രീകളിൽ കാണപ്പെടുന്ന രോഗമാണ് സെർവിക്കൽ ക്യാൻസർ. 

ലൈംഗികബന്ധത്തിലൂടെ പകരുന്ന ഹ്യൂമൻ പാപ്പിലോമ എന്ന വൈറസാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. എന്നാൽ, മറ്റു കാൻസറുകളെ പോലെ സെർവിക്കൽ കാൻസറിനെപ്പറ്റിയും പല തെറ്റിദ്ധാരണകളുമുണ്ട്. അവയുടെ സത്യാവസ്ഥ എന്തെന്നു നോക്കാം.

ഭൂരിഭാഗം സർവിക്കൽ കാൻസറിനും കാരണക്കാരൻ ഹ്യൂമൻ പാപ്പിലോമ എന്ന വൈറസാണ്. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു മാത്രം പകരുന്ന വൈറസാണ് ഹ്യൂമൻ പാപ്പിലോമ. ലൈംഗികപങ്കാളിയിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. 

ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടാകുക എന്നത് ഈ വൈറസ് ബാധിക്കുന്നതിന്റെ സാധ്യത വർധിപ്പിക്കുന്നു. അതിനാൽ ലൈംഗിക തൊഴിലാളികൾക്ക് ഈ വൈറസ് ബാധിക്കുന്നത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാകാം. 

അതിനർഥം സാധാരണ ലൈംഗിക ജീവിതം നയിക്കുന്നവരെ ഈ വൈറസ് ബാധിക്കില്ല എന്നല്ല. കുറഞ്ഞ രോഗപ്രതിരോധ ശേഷിയും സ്വകാര്യഭാഗങ്ങളിൽ ആവശ്യത്തിന് ശുചിത്വം ഇല്ലാത്തതും ഈ വൈറസ് ബാധിക്കാനിടയാക്കാം. രോഗപ്രതിരോധ ശേഷി കുറഞ്ഞാൽ വൈറസ് ശരീരത്തിൽ നിലനിൽക്കുകയും കാലക്രമേണ സെർവിക്കൽ കാൻസറിലേക്ക് നീങ്ങാനുള്ള സാധ്യത ഉണ്ടാകുകയും ചെയ്യും.

ലൈംഗികശുചിത്വം പാലിക്കാത്ത ആരിലും ഹ്യൂമൻ പാപ്പിലോമ വൈറസ് വരാം. ലൈംഗികജീവിതം സജീവമായ കാലഘട്ടത്തിലാണ് വൈറസിന്റെ പ്രവർത്തനം. അതിനാൽ ചെറുപ്പക്കാരിലാണ് ഈ വൈറസ് അതിവേഗം പിടിമുറുക്കുക. 

നേരത്തേ ലൈംഗികജീവിതം ആരംഭിക്കുന്നതും വൈറസ് ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. 18 വയസ്സിനും 25 വയസ്സിനും ഇടയിലാണ് ലൈംഗികരോഗം കൂടുതൽ കാണുന്നത്. എന്നാൽ, പത്ത് മുതൽ 15 വരെ വർഷം എടുത്താണ് വൈറസ് കോശങ്ങളിൽ രൂപമാറ്റം വരുത്തുന്നത്. അതിനാൽ, വൈറസ് ബാധിച്ച് വ‌ർഷങ്ങൾ കഴിഞ്ഞേ അത് കാൻസറായി മാറുകയുള്ളൂ.

ഹ്യൂമൻ പാപ്പിലോമ വൈറസ് 90 ശതമാനം പേരിലും രണ്ടു വർഷത്തിനകം ശരീരത്തിൽനിന്ന് ഇല്ലാതാകും. ബാക്കിയുള്ള 10 ശതമാനത്തിൽ വൈറസ് മാത്രമേ ശരീരത്തിൽ പിടിമുറുക്കുന്നുള്ളൂ. ആ വൈറസ് കാലങ്ങളെടുത്ത് ശരീരകോശങ്ങളിൽ മാറ്റം വരുത്തും. 

ഈ കാലയളവിനുള്ളിൽ തന്നെ ശരീരത്തിൽ വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയാറുണ്ട്. അതുകൊണ്ട് കാൻസറായി മാറുന്നതിന് മുമ്പ് തന്നെ വൈറസിനെ ഇല്ലായ്മ ചെയ്യാൻ വൈദ്യസഹായത്തോടെ സാധ്യമാണ്. സെർവിക്കൽ കാൻസറായി മാറാനുള്ള സാധ്യത വളരെ കുറവാണെങ്കിലും ബാധിച്ചുകഴിഞ്ഞാൽ നിത്യജീവിതം പോലും ബുദ്ധിമുട്ടിലാക്കുന്ന രോഗമാണിത്. 

മറ്റ് കാൻസറുകൾക്കുള്ളതുപോലെ ചികിത്സ സെർവിക്കൽ കാൻസറിനുമുണ്ട്. ശസ്ത്രക്രിയ അടക്കം നൂതന ചികിത്സകൾ ലഭ്യമാണ്. 

മറ്റു കാൻസറുകളെപ്പോലെ തന്നെ ശരീരം മുഴുവൻ പടരാൻ സാധ്യതയുള്ള രോഗമാണ് സെർവിക്കൽ കാൻസറും. എന്നാൽ, കാൻസറാകുന്നതിന് മുൻപു തന്നെ ഇത് കണ്ടെത്താനാകുന്നു എന്നത് വൈദ്യശാസ്ത്രത്തിന്റെ നേട്ടമാണ്. 

വർഷങ്ങളെടുത്താണ് കോശങ്ങളിൽ വൈറസ് മാറ്റമുണ്ടാക്കുന്നത്. നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ വൈറസ് കോശങ്ങളിൽ മാറ്റമുണ്ടാക്കുന്നതും അത് കാൻസർ ആകുന്നതും ഇല്ലാതാക്കാം

Read more

ഭക്ഷണത്തോടൊപ്പം തൈര് കൂട്ടാറുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിച്ചോളു

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

നിങ്ങൾ പപ്പടം കഴിക്കുന്ന വ്യക്തിയാണോ? ഈ രോഗങ്ങൾ ഉണ്ടോയെന്ന് ചെക്ക് ചെയ്യൂ

എപ്പോഴും തലകറക്കവും ഉന്മേഷക്കുറവുമുണ്ടോ?

Body fat ഇനി വണ്ണം കുറയ്ക്കാൻ കഷ്ട്ടപ്പെടണ്ട: ഇതാ പൊണ്ണത്തടി കുറയ്ക്കാനുള്ള എളുപ്പ വഴികൾ