അകാലനര അകറ്റാൻ ചില പൊടിക്കൈകൾ

f

ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതികളും അകാലനര നേരത്തെയാക്കുന്നതിനുള്ള കാരണങ്ങളാണ്. അകാലനരയെ വലിയ വിഷമത്തോടെ സമീപിക്കുന്നവരാണ് ഭൂരിഭാഗവും. മുടിയിലെ ‘മെലാനില്‍’ എന്ന വസ്തുവിന്റെ അളവ് കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്ക് കറുപ്പ് നിറം നല്‍കുന്ന പദാര്‍ത്ഥം.

അകാല നര കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലാണ് ആത്മവിശ്വാസക്കുറവ് വരുന്നത്. ഇത് പലപ്പോഴും അവരുടെ ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിന്റെ ഫലമായി പല വിധത്തില്‍ മാനസികമായും ഇവര്‍ തളരുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക പരിഹാരം കാണാന്‍ സഹായിക്കുന്ന ചില പൊടിക്കൈകൾ ഏതൊക്കെയെന്ന് നോക്കാം.

1, ഓരോ പിടി മൈലാഞ്ചിയില, ഒരു ടീ സ്പൂണ്‍ തേയില, ഒരു ടീ സ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഇവ അല്‍പം വെള്ളത്തില്‍ കലര്‍ത്തി ഈ വെള്ളം ഉപയോഗിച്ച് തലകഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിക്ക് കറുപ്പ് നിറം നല്‍കും.

2, ചെമ്പരത്തി താളിയാക്കി ആഴ്ചയില്‍ രണ്ട് ദിവസം തലകഴുകുന്നത് മുടിയ്ക്ക് കറുപ്പും കരുത്തും നല്‍കും. കറ്റാര്‍വാഴ നീര് ശുദ്ധമായ വെളിച്ചെണ്ണയില്‍ കുറുക്കിയെടുത്ത് തലയില്‍ തേയ്ക്കുന്നത് നല്ലതാണ്. ഇത് മുടിയ്ക്ക് കൂടുതല്‍ കറുപ്പും തിളക്കവും നല്‍കുന്നു.

3, കട്ടന്‍ചായ മുടിനര ഒഴിവാക്കാന്‍ പറ്റിയ ഒരു വഴിയാണ്. കട്ടന്‍ ചായ തണുപ്പിച്ച് മുടിയില്‍ തേച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. അല്ലെങ്കില്‍ ഇതുപയോഗിച്ച് മുടി കഴുകാം.

4, ആഴ്ച്ചയില് രണ്ട് ദിവസം നെയ്യ് ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് മുടി പെട്ടെന്ന് നരയ്ക്കാതിരിക്കാനും മുടി കൂടുതല്‍ കരുത്തുള്ളതാക്കാനും സഹായിക്കും.

5, മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ കരുത്തിനും വളർച്ചയ്ക്കും മികച്ചതാണ്. മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.