ആശുപത്രിയിൽ ആദ്യമായി നട്ടെല്ല് നിവർത്തുന്ന "സ്കോളിയോ" ശസ്ത്രക്രിയ നടത്തി

scolio operation

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​ദ്യ​മാ​യി ന​ട്ടെ​ല്ല് നി​വ​ര്‍​ത്തു​ന്ന സ്കോ​ളി​യോ​സി​സ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി.പ​തി​മൂ​ന്നു​കാ​ര​നാ​യ പാ​ല​ക്കാ​ട് ക​മ്മാ​ന്ത്ര കി​ഴ​ക്കേ​വീ​ട്ടി​ല്‍ ഷ​ണ്‍​മു​ഖ​ത്തി​ൻറെ മ​ക​ന്‍ ജി​ത്തു​വി​നാ​ണ് സൗ​ജ​ന്യ​മാ​യി സ്കോ​ളി​യോ​സി​സ് എ​ന്ന അ​തി​സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ ചെ​യ്തു ന​ല്‍​കി​യ​ത്.

ശ​സ്ത്ര​ക്രി​യ ഒ​മ്ബ​ത് മ​ണി​ക്കൂ​ര്‍ നീ​ണ്ടു. നാ​ല​ര അ​ടി ഉ​യ​ര​മു​ള്ള കു​ട്ടി​യാ​യ ജി​ത്തു​വി​ന് ജ​ന്‍​മ​നാ ഉ​ണ്ടാ​യ​താ​ണ് സ്കോ​ളി​യോ​സി​സ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ശ​രാ​ശ​രി 10 ല​ക്ഷം രൂ​പ ചെ​ല​വു​വ​രു​ന്ന ശ​സ്ത്ര​ക്രി​യ ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന് കീ​ഴി​ലു​ള്ള ആ​ര്‍.​എ​സ്.​ബി.​കെ പ​ദ്ധ​തി വ​ഴി​യാ​ണ് സൗ​ജ​ന്യ​മാ​യി ചെ​യ്ത​ത്.

ന്യൂ​റോ സ​ര്‍​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ആ​ര്‍. ബി​ജു കൃ​ഷ്ണൻറെ​യും അ​ന​സ്തീ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷം​സാ​ദ് ബീ​ഗ​ത്തി​െന്‍റ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​ജി​തി​ന്‍, ഡോ. ​ജി​യോ സെ​നി​ല്‍, ഡോ. ​ഷാ​ജി, ഡോ. ​ലി​ജോ കൊ​ള്ള​ന്നൂ​ര്‍, ഡോ.​എം. സു​നി​ല്‍, ഡോ. ​വി​ജ​യ​കു​മാ​ര്‍, ന​ഴ്സു​മാ​രാ​യ സ​രി​ത, ര​മ്യ, സു​മി​കോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.