കേരളത്തിൽ 50 പേർക്ക് കൂടി ഒമൈക്രോൺ,രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

omicron
കേരളത്തില്‍ 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ആകെ രോഗബാധിതരുടെ എണ്ണം 280 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. 

സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നത് സാമൂഹ്യവ്യാപന ആശങ്ക വര്‍ധിപ്പിക്കുന്നു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്.രോഗബാധിതരുടെ എണ്ണം കൂടുന്നത്  സാമൂഹ്യവ്യാപനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.