ജനുവരിയിൽ കുട്ടികൾക്കുള്ള വാക്‌സിൻ തുടങ്ങും

childrens vaccine

ന്യൂ​ഡ​ല്‍​ഹി: കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വി​ഡ്​ വാ​ക്​​സി​ന്‍, മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള അ​ധി​ക ഡോ​സ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​ദ്ധ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്​​ച​ക്ക​കം രൂ​പ​പ്പെ​ടു​ത്തി​യേ​ക്കും.പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച​ കേ​ന്ദ്ര​സ​ര്‍​ക്കാ​റിൻറെ ദേ​ശീ​യ സാ​​ങ്കേ​തി​ക ഉ​പ​ദേ​ശ​ക​സ​മി​തി അ​ടു​ത്ത ദി​വ​സം വി​ഷ​യം ച​ര്‍​ച്ച നടത്തും.

18ല്‍ ​താ​ഴെ പ്രാ​യ​മു​ള്ള​വ​രി​ല്‍ മ​റ്റു രോ​ഗ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന​വ​ര്‍​ക്ക്​ ജ​നു​വ​രി​യി​ല്‍ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങു​മെ​ന്നാ​ണ്​ സൂ​ച​ന. മ​റ്റു കു​ട്ടി​ക​ള്‍​ക്ക്​ മാ​ര്‍​ച്ച്‌​ മു​ത​ല്‍ ന​ല്‍​കാ​നാ​ണ്​ ഉ​ദ്ദേ​ശ്യം. കു​ട്ടി​ക​ള്‍ സ്​​കൂ​ളി​ല്‍ പോ​കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കെ, ഇ​നി​യും അ​വ​ര്‍​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ന​ല്‍​കാ​ന്‍ വൈ​ക​രു​തെ​ന്നാ​ണ്​ സ​മി​തി അം​ഗ​ങ്ങ​ളു​ടെ കാ​ഴ്​​ച​പ്പാ​ട്. മു​തി​ര്‍​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ല്‍ അ​ധി​ക ഡോ​സ്​ ന​ല്‍​കു​ക​യാ​ണോ, ​ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കു​ക​യാ​ണോ വേ​ണ്ട​തെ​ന്ന ന​യ​രൂ​പ​ക​ര്‍​ത്താ​ക്ക​ളു​ടെ ച​ര്‍​ച്ച ആ​ഗോ​ള​ത​ല​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ല്‍ മു​തി​ര്‍​ന്ന​വ​ര്‍​ക്ക്​ ഒ​രു ഡോ​സെ​ങ്കി​ലും കി​ട്ടി​യെ​ന്നി​രി​ക്കെ, ഇ​നി കു​ട്ടി​ക​​ളി​ല്‍ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു. ര​ണ്ടു വാ​ക്​​സി​ന്‍ എ​ടു​ത്ത മു​തി​ര്‍​ന്ന​വ​ര്‍​ക്ക്​ ചി​ല രാ​ജ്യ​ങ്ങ​ള്‍ ബൂ​സ്​​റ്റ​ര്‍ ഡോ​സ്​ ന​ല്‍​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​തി​ര്‍​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ലു​ള്ള തു​ട​ര്‍ പ​ദ്ധ​തി​യും സ​മി​തി​യാ​ണ്​ ശി​പാ​ര്‍​ശ ചെ​യ്യേ​ണ്ട​ത്.