വിദ്യാഭ്യാസ വകുപ്പിൻറെ കീഴിൽ 15.34 ലക്ഷം കുട്ടികൾക്കായുള്ള വാക്‌സിൻ ലഭ്യമാക്കും

kid vaccine
കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 15.34 ലക്ഷം കുട്ടികളില്‍ വാക്‌സിനേഷന്‍ നടത്തും.രാവിലെ ഒന്‍പതുമണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉള്ളത്. കുട്ടികളുടെ കേന്ദ്രത്തിന് പിങ്ക് നിറത്തിലുള്ള ബോര്‍ഡ് നല്‍കും. മുതിര്‍ന്നവരുടേത് നീല നിറമാണ്. 

15നും 18നും ഇടയില്‍ പ്രായമുള്ള  കൗമാരക്കാര്‍ക്ക്  വാക്‌സിനേഷന്‍ ഇന്നു മുതലാണ് ആരംഭിക്കുകയും ചെയ്യും.
ഇതുവരെ ഏഴുലക്ഷത്തിലധികം പേരാണ് വാക്‌സിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നല്‍കുന്നത്.