വായിലെ ദുർഗന്ധമകറ്റാം ഇങ്ങനെ

mouth

വായിലെ ദുർഗന്ധം പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. വായുടെ ശുചിത്വ കുറവ് മുതൽ ചില രോഗങ്ങൾ വരെ ഇതിന് കാരണമാകും. എന്നാൽ രോഗങ്ങൾ ഇല്ലാതെ വായ ദുർഗന്ധമുണ്ടായാൽ ചികിത്സ തേടുക തന്നെ വേണം.

എന്നാൽ ഇത് അല്ലാതെ വായിലെ ദുർഗന്ധം കളയാൻ ചില വഴികളുണ്ട്. പെരുംജീരകം വായിലെ ദുർഗന്ധം മാറാൻ ഉത്തമമാണ്. പെരുംജീരകം ചവച്ച് അരച്ച് കഴിക്കുന്നത് നല്ലതാണ്. ഗ്രാമ്പൂ,പെരുംജീരകം എന്നിവയിൽ ആന്റിസെപ്റ്റിക്ക് ഗുണങ്ങളുണ്ട്. ഇത് ദുർഗന്ധമുള്ള ബാക്ടീരിയകളോട് പോരാടും.

നാരങ്ങാ അല്ലെങ്കിൽ ഓറഞ്ചിന്റെ തൊലി നന്നായി കഴുകിയ ശേഷം ചവയ്കക്കുക. അവയിലെ സിട്രിക്ക് കണ്ടെന്റ്  വായ് നാറ്റത്തിനെതിരെ  പൊരുതും. വായിൽ അടിഞ്ഞു കൂടുന്ന ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും. മല്ലിയിലയിൽ ഉപ്പ് ചേർത്ത ചൂടാക്കി കഴിക്കുന്നത് വായ ദുർഗന്ധത്തിനതിരെ നല്ലതാണ്.പുതിനയില വായിലിട്ട് ചവയ്ക്കുന്നതും നല്ലതാണ്.