തണുപ്പ് കാലത്തു വീട്ടകങ്ങളിൽ പനിയുടെ കാലമായിരിക്കും. പനി മാറിയാലും വിട്ടു പോകാത്ത ചുമ കുറേക്കാലത്തേക്ക് വില്ലനായി നിൽക്കും. കഫം കെട്ടി കിടക്കുന്നതു മൂലം തലവേദന, സൈനസ് തുടങ്ങിയവ വരാൻ സാധ്യതയുണ്ട്. എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത ചുമയും കഫക്കെട്ടും മാറാൻ വീട്ടിൽ ചില വീട്ടു വൈദ്യങ്ങളൊരുക്കാം
തുളസി
ആയുര്‍വേദത്തില്‍ കഫ രോഗങ്ങള്‍ മാറ്റിയെടുക്കാന്‍ ഉത്തമമായി കണക്കാക്കുന്ന ഒരു ഔഷധമാണ് തുളസി. കഫവും പനിയും മാറ്റുന്നതിന് മാത്രമല്ല, ചില ചര്‍മ്മ രോഗങ്ങള്‍ അകറ്റാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും തുളസി അത്യുത്തമം തന്നെ.
നമ്മള്‍ തുളസി കഴിക്കുമ്പോള്‍ ഇത് ശരീരത്തിലെ ആന്റിബോഡി വര്‍ദ്ധിപ്പിക്കുകയും ഇത് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ അണുബാധ കുറയ്ക്കുന്നതിനും കഫക്കെട്ട് കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
തുളസി പല രീതിയില്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഒരു പിടി തുളസി എടുത്ത് വെള്ളം തിളപ്പിച്ച് ഇതില്‍ ആവി പിടിക്കുന്നത് കഫക്കെട്ട് കുറയ്ക്കുകയും അതുപോലെ, മൂക്കടപ്പ് മാറ്റിയെടുക്കാന്‍ സഹായിക്കുകയും ചെയ്യും.
ഉപയോഗിക്കേണ്ട വിധം
തുളസി, മുയല്‍ചെവി, പനിക്കൂര്‍ക്ക, മരുന്ന് ചെത്തി, ആടലോടകം എന്നിവ എടുത്ത് ആവിയില്‍ വേവിച്ച് നീരെടുത്ത് ഇവ രണ്ട് നേരം കുടിക്കുന്നത് കഫകെട്ട്, ചുമ, പനി എന്നിവ കുറയ്ക്കുന്നതാണ്.
5 മുതല്‍ 6 കുരുമുളക്, തുളസി ഇല, ഒരു കഷ്ണം ഇഞ്ചി എന്നിവ എടുത്ത് നന്നായി വെള്ളത്തില്‍ തിളപ്പിച്ച് എടുക്കണം. ഇതിലേയ്ക്ക് ഉപ്പ്, കുറച്ച് നാരങ്ങാ നീര് എന്നിവ ചേര്‍ത്ത് ചെറുചൂടോടെ കുടിക്കാവുന്നതാണ്. ഇത് കഫക്കെട്ട് മാറ്റാന്‍ നല്ലത്.
തുളസി, കുരുമുളക്, ചുക്ക്, ഏലക്ക, കുറച്ച് നല്ല ജീരകം എന്നിവ ഇട്ട് കാപ്പി തയ്യാറാക്കി കുടിക്കുന്നതും കഫക്കെട്ടും ചുമയും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

കഫക്കെട്ട് മാറ്റിയെടുക്കുന്നതിനും തൊണ്ടയിലെ കരകരപ്പ്, വേദന എന്നിവ മാറ്റി എടുക്കുന്നതിനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തേന്‍. അതും ചെറുതേന്‍ നല്ലത് കിട്ടുകയാണെങ്കില്‍ അത്രയ്ക്കും നല്ലത്.
ജലദോഷവും പനിയും
തുളസിയുടെ അണുനാശിനി, ഫംഗസ് നാശിനി, ആൻറി ബാക്ടീരിയൽ, ആൻറിബയോട്ടിക് ഗുണങ്ങൾ പനി കുറയ്ക്കാൻ സഹായിക്കും. വെറും വയറ്റിൽ കുറച്ച് തുളസിയില ചവയ്ക്കുന്നത് ജലദോഷം, പനി എന്നിവയിൽ നിന്ന് മുക്തി നേടാൻ നിങ്ങളെ സഹായിക്കും. 6-7 പുതിയ തുളസി ഇലകൾ ഒന്നോ രണ്ടോ ടീസ്പൂൺ പൊടിച്ച ഏലക്ക എന്നിവ അര ലിറ്റർ വെള്ളത്തിൽ കലർത്തി തിളപ്പിക്കുക. ഒരു ചെറിയ തീയിൽ വച്ച്, അതിന്റെ മൊത്തം അളവ് പകുതിയായി കുറയുന്നത് വരെ തിളപ്പിക്കണം. ആവശ്യമെങ്കിൽ, അതിൽ ഒരു ടേബിൾ സ്പൂൺ തേനോ പഞ്ചസാരയോ ചേർത്ത് രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ കുടിക്കുക.
തേൻ
തേന്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുപോലെ, തടി കുറയ്ക്കുന്നതിനുമെല്ലാം വളരെയധികം സഹായിക്കുന്നുണ്ട്. നല്ല വരണ്ട ചുമ മാറ്റി എടുക്കുന്നതിനും തേന്‍ നല്ലതാണ്.
ഉപയോഗിക്കേണ്ട വിധം
ഇഞ്ചി എടുത്ത് അത് നന്നായി ചതച്ച് നീരം എടുക്കണം. ഏകദേശം 1 ടേബിള്‍സ്പൂണ്‍ ഇഞ്ചിനീര് എടുക്കാന്‍ ശ്രദ്ധിക്കുക. ഇതിലേയ്ക്ക് കുറച്ച് തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ചുമ മാറ്റുന്നതിന് സഹായിക്കും. അതുപോലെ, തൊണ്ടയ്ക്ക് നല്ല സുഖം ലഭിക്കുകയും ചെയ്യും. എന്നും രാവിലേയും അതുപോലെ, കിടക്കുന്നതിന് മുന്‍പും ഇത് ചെയ്യുന്നത് നല്ലതാണ്.
തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവ കുറയ്ക്കാന്‍ കല്‍ക്കണ്ടം കഴിക്കാന്‍ പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ടാകും. സംഭവം സത്യം തന്നെ. ഒത്തിരി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന കല്‍ക്കണ്ടം കണ്ണിന്റെ ആരോഗ്യത്തിനും ഓറല്‍ ഹെല്‍ത്തിനും നല്ലതാണ്.
കൽക്കണ്ടം

കല്‍ക്കണ്ടവും ചെറിയ ഉള്ളിയും ഒരുമിച്ച് കടിച്ച് കഴിക്കുന്നത് ചുമ അകറ്റാനും കഫക്കെട്ട് മാറ്റാനും നല്ലതാണ്. എല്ലാവര്‍ക്കും വീട്ടില്‍ ചെയ്യാവുന്ന ഒരു എളപ്പമാര്‍ഗ്ഗവും കൂടിയാണ് ഇത്. കുട്ടികള്‍ക്കും ഇത് നല്ലതാണ്.
ചുക്കും കല്‍ക്കണ്ടവും പൊടിച്ച്, ഈ പൊടി ഇടയ്ക്ക് നുണയാന്‍ നല്‍കുന്നത് നല്ലതാണ്. ഇതും ചുമ മാറ്റിയെടുക്കാന്‍ സഹായിക്കുന്നുണ്ട്.
ഗ്രീന്‍ ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം മാറ്റി എടുക്കുന്നു. അതുപോലെ, ബദാം, കുരുമുളക്, കല്‍ക്കണ്ടം എന്നിവ തുല്ല്യഅളവില്‍ പൊടിച്ച് ദിവസേന കഴിക്കുന്നതും നല്ലത്.