സ്കൂളുകളിലും അംഗനവാടികളിലും ഉച്ചഭക്ഷണത്തിന് "വിറ്റാമിൻ അരി"

vitamin rice
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളി​ലു​ള്ള പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലും അം​ഗ​ന്‍​വാ​ടി​ക​ളി​ലും ഇ​നി മു​ത​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് പോ​ഷ​ക ഗു​ണ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ച്ച അ​രിയായിരിക്കും.കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ഫോ​ര്‍ട്ടി​ഫൈ​ഡ് അ​രി വി​ത​ര​ണം സം​സ്ഥാ​ന​ത്ത് എ​ഫ്.​സി.​ഐ ആ​രം​ഭി​ച്ചു.

ദേ​ശീ​യ ആ​രോ​ഗ്യ സ​ര്‍​വേ​യി​ല്‍ ഗ​ര്‍​ഭി​ണി​ക​ളി​ലും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രി​ലും ഇ​രു​മ്ബ്,​ ഫോ​ളി​ക് ആ​സി​ഡ്,​ വി​റ്റാ​മി​ന്‍ ബി 12 ​എ​ന്നി​വ​യു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ ചേ​ര്‍​ത്ത് പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കി​യ അ​രി വി​ത​ര​ണം ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ല്‍ 107 രാ​ജ്യ​ങ്ങ​ളി​ല്‍ 94ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

ഇ​തി​നു പു​റ​മെ ജ​നു​വ​രി മു​ത​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ഫോ​ര്‍​ട്ടി​ഫൈ​ഡ് അ​രി​യാ​കും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​ക​യെ​ന്നും എ​ഫ്.​സി.​ഐ അ​റി​യി​ച്ചു. 2024 ഓ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പൊ​തു​വി​ത​ര​ണ സ​മ്ബ്ര​ദാ​യ​ത്തി​ലൂ​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ വ​ഴി പോ​ഷ​ക ഗു​ണ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ച്ച അ​രി ന​ല്‍​കാ​നാ​ണ് കേ​ന്ദ്ര തീ​രു​മാ​നം. 

rice

ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ല്‍ ര​ണ്ടു ഭാ​ഗ​വും ക​ഴി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​രി. അ​രി സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഫോ​ര്‍ട്ടി​ഫൈ ചെ​യ്യു​ന്ന​ത് ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ളി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ മി​ക​ച്ച മാ​ര്‍ഗ​മാ​യാ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​റിെന്‍റ വെ​ല്‍ഫെ​യ​ര്‍ സ്‌​കീ​മു​ക​ളി​ലു​ള്ള അ​ലോ​ട്ട്മെന്‍റ്​ മു​ഖാ​ന്ത​ര​മാ​ണ് അ​രി സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍കു​ക.

നേ​ര​ത്തേ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യ ഫോ​ര്‍​ട്ടി​ഫൈ​ഡ് അ​രി​യി​ല്‍ ഇ​രു​മ്ബിെന്‍റ അം​ശം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് ഫു​ഡ് സേ​ഫ്‌​റ്റി ആ​ന്‍​ഡ് സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ് അ​തോ​റി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. മൈ​സൂ​രു സെന്‍റ​ര്‍ ഫോ​ര്‍ ഫു​ഡ് ടെ​ക്നോ​ള​ജി​യു​ടെ പ​രി​ശോ​ധ​ന​യി​ലും സാ​മ്ബി​ളു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ 300 ട​ണ്‍ അ​രി​യാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​തെ മി​ല്ലു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന്, പു​തി​യ രീ​തി​യി​ല്‍ ഫോ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി കേ​ന്ദ്ര​ത്തിെന്‍റ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.