വയറിലെ കൊഴുപ്പ് കുറയ്ക്കണോ?; കഴിക്കാം ഈ ഭക്ഷണങ്ങള്‍...

yf

ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടെ  അനന്തരഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇത് പലരെയും വിഷമത്തിലാക്കുന്ന പ്രശ്‌നവുമാണ്. വയറില്‍ അടിയുന്ന കൊഴുപ്പ് ശരീരഭംഗിയെ ബാധിക്കുമെന്ന് മാത്രമല്ല ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കാം.

ശരീരം മെലിഞ്ഞിരുന്നാലും വയര്‍ പലര്‍ക്കും ഒരു തടസമാകാറുണ്ട്. വിസറല്‍ ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം എന്നിവയ്ക്ക് ഇടയാക്കും. വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. അതുകൊണ്ടാണ്, ഒരാൾ ഭക്ഷണ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതുപോലെ, ഒരു പ്രത്യേക ശരീരഭാഗത്തിൽ നിന്ന് കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണത്തിന്റെ സഹായത്തോടെ സാധ്യമല്ല. എന്നാൽ വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ഭാരം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് ഭക്ഷണങ്ങളുണ്ട്.

മുട്ട

മുട്ട പ്രോട്ടീന്റെ ഒരു പ്രധാന ഉറവിടം കൂടിയാണ്, ഇത് ശരീരഭാരം കുറയ്ക്കും. പുഴുങ്ങിയ ഒരു മുട്ടയിൽ 100 കലോറിയിൽ കുറവാണ് അടങ്ങിയിരിക്കുന്നത്. മുട്ട എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാം, മാത്രമല്ല ജങ്ക് ഫുഡുകളിൽ നിന്നും നിങ്ങളെ അകറ്റിനിർത്തുകയും ചെയ്യും. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിലൂടെ ദിവസം മുഴുവനും ഊർജം ലഭിക്കും.

r

ഇലക്കറികൾ 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍  ഇലക്കറികള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാരണം ഇലക്കറികളില്‍ കലോറിയുടെ അളവ് കുറവായിരിക്കും. ഒപ്പം പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. വിറ്റാമിന്‍ എ, കെ, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ഇവ. നാരുകളാല്‍ സമ്പുഷ്ടമായ ഇലക്കറികള്‍  വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഉച്ചയൂണിന് ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് ചോറിന്‍റെ അളവ് കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. 

hi

പയർ വർഗ്ഗങ്ങൾ

ധാരാളം ഫോളിക് ആസിഡ്, ഇരുമ്പ്, പൊട്ടാസ്യം, തയാമിൻ, മാംഗനീസ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പയർ വർഗ്ഗങ്ങൾ ആരോഗ്യകരമാണ്. പ്രോട്ടീനും ഫൈബറും ഇവയിൽ കൂടുതലാണ്, ഇത് വിശപ്പിനെ ഫലപ്രദമായി നേരിടുന്നു. ഇവയിൽ കലോറികൾ ധാരാളം അടങ്ങിയിട്ടില്ല. മറ്റ് ബീൻസുമായി താരതമ്യപ്പെടുത്തുമ്പോൾ അവ പാചകം ചെയ്യാനും എളുപ്പമാണ്.

it

സാലഡുകൾ

സാലഡ് എല്ലായ്പ്പോഴും ആരോഗ്യകരമായ ഒരു ഓപ്ഷനാണ്, പ്രത്യേകിച്ചും ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ. മിക്ക പച്ചക്കറികളും ഫൈബർ കൊണ്ട് നിറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടാനുസരണമുളള പച്ചക്കറികൾ ചേർത്ത് സാലഡ് തയ്യാറാക്കി ആസ്വദിക്കാം.

ft

ഓട്സ്

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. ഓട്സ് രാവിലെ പാലിൽ ചേർത്തോ അല്ലാതെയോ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഓട്സിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറെ സഹായിക്കും. 

fj