ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാലുള്ള ഗുണങ്ങൾ?

dry grapes

ഉണക്ക മുന്തിരി വെള്ളത്തിലിട്ടുകഴിച്ചാലുള്ള ഗുണങ്ങൾ ഏറെയാണ് . കുട്ടികളിലെ ശോധന കുറവ് തടയാനുള്ള നല്ലൊരു മാർഗം കൂടിയാണിത്.മാത്രവുമല്ല അസിഡിറ്റി കുറയ്ക്കാനും ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നതുകൊണ്ട് സാധിക്കുന്നു. മാറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഊർജം -  ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തുവെച് കഴിച്ചാൽ  ശരീരത്തിന് ആവശ്യമായ ഊർജം എളുപ്പത്തിൽ ലഭ്യമാകും. മാത്രവുമല്ല  ക്ഷീണം മാറാനുള്ള നല്ലൊരു വഴികൂടിയാണിത് .

dry grapes

ശോധന -  ശോധനക്കുള്ള നല്ലൊരു വഴിയാണ് ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത്.  ഇതിലെ ഫൈബറുകൾ ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ സഹായിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് . ഇത് കുതിർക്കാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും മലബന്ധം ഉണ്ടാവും.  

 അസിഡിറ്റി-  അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്. 

 കാൽസ്യം-  ഉണക്ക മുന്തിരിയിൽ  നല്ല തോതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ  കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരത്തിൽ പെട്ടെന്ന് ആഗിരണം ചെയ്ത്  എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കും .  

 അനീമിയ-  അനിമിയ്ക്കുള്ള  നല്ലൊരു പ്രതിവിധിയാണ് ഉണക്ക മുന്തിരി  വെള്ളത്തിൽ കുതിർത്ത്  കഴിക്കുന്നത്.  ഇതിലെ അയൺ പെട്ടെന്ന് ശരീരത്തിൽ  ആഗിരണം ചെയും.

 ദഹനപ്രക്രിയ -   ശരീരത്തിൽ  ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാൻ  ഉണക്ക മുന്തിരി  സഹായിക്കുന്നു.  ഇതിന്റെ ആന്റി  ആക്സിഡന്റ് ശരീരത്തിൽ  എളുപ്പം അലിഞ്ഞുചേരുന്നു.  ക്യാൻസർ അടക്കമുള്ള രോഗങ്ങൾ തടയാൻ ഏറെ ഉത്തമാണ്  ഉണക്ക മുന്തിരി. ഇതിലെ ആർജെന്റ്റ്  എന്ന അമിനോ ആസിഡുകൾ ശരീരത്തിന് വേഗം  ലഭ്യമാക്കാൻ സഹായിക്കുന്നു.

grapes

കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത്  നല്ല സെക്സിന് സഹായിക്കും.   ചിലയിടങ്ങളിൽ കുകുമ പൂവിനു പകരം പാലിൽ  ഉണക്ക മുന്തിരി ചേർത്ത്  വധു വരൻമാർക്ക് നല്കുന്നത് ഇതുകൊണ്ടാണ്.   ചർമത്തിനും ഇത് ഏറെ നല്ലതാണ്.  ചർമത്തിളക്കം ചർമം ആരോഗ്യത്തിനും മുടിവളരാനുമെല്ലാം  ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. 

 രാത്രിയിൽ ഉണക്ക മുന്തിരി  വെള്ളത്തിലിട്ടുവെച്  രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് ശരീരത്തിന് ഏറെ   ഗുണചെയും.  പോളിഫിനോളിക്ക്   പോളി ന്യൂട്രിയന്റുകളാണ്  ഇതിന് സഹായിക്കുന്നത്.