അസിഡിറ്റി നിയന്ത്രിക്കാൻ ചെയ്യേണ്ടത്

google news
fg

chungath new advt

ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയും ചില ഭക്ഷണങ്ങളുമാണ് വയറ്റിൽ അസിഡിറ്റി (അമ്ലത്വം) ഉണ്ടാകുന്നതിന് പ്രധാന കാരണം. ഇന്ന് 80 ശതമാനം ആളുകളിലും അസിഡിറ്റി ഒരു വില്ലനാണ്. അത്തരത്തിൽ ഉള്ള ചില ഭക്ഷണ പദാർത്ഥങ്ങളെ പറ്റി ചുവടെ പറയുന്നു. ഇവ നിയന്ത്രിച്ചാൽ അസിഡിറ്റിയിൽ നിന്നും നിങ്ങൾക്ക് ഒരു പരിധിവരെ രക്ഷപ്പെടാം.

1. ചോ​ക്ലേറ്റ്

ചോ​ക്ലേറ്റ് എല്ലാവർക്കും വളരെ ഇഷ്ടമാണ്. എന്നാൽ, ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ, തിയോബ്രോമെയിൻ, ഉയർന്ന അളവിലുള്ള കൊഴുപ്പ്​, കൊക്കോയുടെ അളവ് അസിഡിറ്റി ഉണ്ടാകാൻ കാരണമാകുന്നു. ചോ​ക്ലേറ്റ്​ ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. അതിനാൽ ഇത് നിയന്ത്രിക്കുക

2. സോഡ

സോഡ കാർബൺ അടങ്ങിയ പാനീയമായതിനാൽ ഇതിലെ കാർബണേഷൻ വയറിന്റെ അകം വികസിക്കാനും സമ്മർദ്ദം വർദ്ധിക്കാനും ഇടയാക്കും. അതിനാൽ അസിഡിറ്റി ഉണ്ടാകുന്നു.

3. ആൽക്കഹോൾ

ബിയർ, വൈൻ പോലുള്ള ലഹരികൾ ഒഴിവാക്കുക. ഉദരത്തിൽ മാത്രമല്ല, ആമാശയത്തിൽ വരെ ഇത് അസിഡിറ്റി സൃഷ്​ടിക്കും.

4. കഫീൻ

ഒരു ദിവസം ഒരു കപ്പ്​ ചായ, അല്ലെങ്കിൽ കാപ്പി കുടിക്കുക അല്ലെങ്കിൽ ആസിഡിറ്റി എളുപ്പം പിടികൂടും.

5. എരിവ് കൂടിയ ഭക്ഷണം

എരിവ് കൂടിയ ഭക്ഷണം അസിഡിറ്റിക്ക് പുറമെ നിങ്ങളുടെ ആരോഗ്യത്തെയും ദോഷമായി ബാധിക്കുന്നു. മുളക്​, ഗരംമസാല, കുരുമുളക്​ എന്നിവയെല്ലാം ഇതിനുദാഹരണങ്ങളാണ്. ഇടക്കിടെ ഇവയുള്ള ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുക കഴിക്കുന്നതിന്‍റെ അളവും കുറക്കുക.

6. കൊഴുപ്പ് കൂടിയ ഭക്ഷണം

പൊരിച്ച മാംസാഹാരങ്ങളും വഴുവഴുപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. കൊഴുപ്പുള്ള ഭക്ഷണം ഉയർന്ന അസിഡിറ്റി ഉണ്ടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു

7 . വെറുംവയറ്റിൽ പഴവർഗങ്ങൾ

പഴവർഗങ്ങൾ ആരോഗ്യ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, നാരങ്ങാ ഇനത്തിൽപെട്ട പഴങ്ങൾ വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റി പെട്ടെന്ന് പിടികൂടും. ഓറഞ്ച്​, ചെറുനാരങ്ങ, തക്കാളി, ബെറി ഇനങ്ങളിൽപെട്ടവ ഉയർന്ന രീതിയിലുള്ള അസിഡിക്​ ആയതിനാൽ ഇവ വെറും വയറ്റിൽ കഴിക്കാതിരിക്കുക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags