പല കാലഘട്ടത്തില്‍ ആരോഗ്യവിദഗ്ധരെ ആശങ്കയിലാക്കി ചില രോഗങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട് .ഇന്ന് ആരോഗ്യവിദഗ്ധരെ അലട്ടുന്ന മറ്റൊരു പ്രശ്നം യുവാക്കളില്‍ വ്യാപിക്കുന്ന അജ്ഞാതരോഗമാണ് .കാനഡയിലെ ന്യൂ ബ്രുന്സ്വിക്ക് പ്രവിശ്യയിലെ യുവാക്കള്‍ക്കിടയിലാണ് ഈ അജ്ഞാത രോഗം കാണപ്പെട്ടത്.
പെട്ടെന്ന് ഭാരം കുറയുക, ഉറക്കമില്ലായ്മ, മതിഭ്രമം, ചിന്താശേഷിയെ ബാധിക്കല്‍, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രണ്ടു വര്‍ഷമായി യുവാക്കള്‍ക്കിടയില്‍ ഈ നാഡീസംബന്ധമായ അജ്ഞാതരോഗം കണ്ടുവരുന്നുണ്ട്.
യുവാക്കളില്‍ പലരിലും ഇത് ഭയം ഉളവാക്കുകയും ചെയ്യുന്നുണ്ട്. വളരെ വേഗത്തിലായിരിക്കും രോഗം പ്രത്യക്ഷപ്പെടുക. . 20 വയസ്സുമുതലുള്ളവരില്‍ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. നിലവില്‍ 48 പേരില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, 150-ലേറെപ്പേര്‍ക്ക് രോഗമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
ഒരു കുടുംബത്തിലെ ഒരംഗത്തിന് മറവിരോഗമായിരുന്നു ആദ്യം ലക്ഷണമായി കണ്ടത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയിലും വീട്ടുജോലിക്കാരിയിലും മറവിയും മതിഭ്രമവും കണ്ടെത്തി. അതിനാല്‍, ജനിതകകാരണങ്ങളല്ല, മറിച്ച് പാരിസ്ഥിതികകാരണങ്ങളായിരിക്കാം രോഗത്തിനുപിന്നിലെന്നാണ് അനുമാനം.
Comments