"എല്ലാ സിഖുകാരും തീവ്രവാദികളാണ്";ന്യൂസിലാൻഡ് മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി രണ്ട സിഖുകാർ ​​​​​​​

court
ന്യൂസിലൻഡിൽ താമസിക്കുന്ന രണ്ട് സിഖ് ജോലിക്കാർ തങ്ങളുടെ മുൻ ബോസിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. സിഖുകാരുടെ മനുഷ്യാവകാശം ഹനിക്കുന്ന തരത്തിൽ പെരുമാറുകയും എല്ലാ സിഖുകാരെയും "ഭീകരവാദികൾ" എന്ന് വിളിക്കുകയും ചെയ്ത സംഭവത്തിലാണ് പരാതി നൽകിയത്. 

സതേൺ ഡിസ്ട്രിക്ട്‌സ് ടോവിങ് കമ്പനിയിലെ മുൻജീവനക്കാരായ രമീന്ദർ സിങ്ങും സുമിത് നന്ദപുരിയുമാണ് പരാതിയുമായി രംഗത്ത് വന്നത്. സ്ഥാപനത്തിലെ മാനേജർ ആണ് ഇവർക്കെതിരെ  വംശീയ അധിക്ഷേപം നടത്തിയത്. എന്നാൽ ഈ സംഭവത്തിൽ ഇവർ കമ്പനി ഉടമയ്ക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. ഇതേത്തുടർന്നാണ് കമ്പനി ഉടമയ്ക്കെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകിയത്. 

കഴിഞ്ഞ വർഷം ഒരു മാനേജർ നടത്തിയ വംശീയ അധിക്ഷേപത്തെക്കുറിച്ചുള്ള പരാതികൾ കമ്പനിയുടെ ഉടമ പാം വാട്‌സൺ ഉചിതമായി പരിഗണിക്കാത്തതിനെ തുടർന്ന് രമീന്ദർ സിങ്ങും സുമിത് നന്ദപുരിയും കമ്പനിയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. 

"എല്ലാ സിഖുകാരും തീവ്രവാദികളാണ്" എന്ന് ഒരു പുതിയ മാനേജർ സിംഗിനോട് പറയുകയായിരുന്നു. മറ്റൊരു അവസരത്തിൽ, ഒരു സഹപ്രവർത്തകനുമായുള്ള നന്ദപുരിയുടെ ചർച്ച തടസ്സപ്പെടുത്തുകയും സിഖുകാർക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. 

സംഭവം ഇരുവരും വാട്‌സണോട് പരാതിപ്പെടുകയും തങ്ങളുടെ പരാതികൾ ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് തോന്നിയതിനെ തുടർന്ന് ജോലി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.