കടലെടുത്ത ജീവിതങ്ങൾ; ദുരിതത്തിലും പക്ഷപാതമോ? ശംഖുമുഖത്തെ കടലിന്റെ മക്കളുടെ അവസ്ഥ

sea

ഒരിക്കൽ തിരുവനന്തപുരത്ത് ശംഖുമുഖം എന്നൊരു ബീച്ചും അതിനോട് ചേർന്ന് ഒരു തീരദേശമേഖലയും ഉണ്ടായിരുന്നു. അതെ ഉണ്ടായിരുന്നു എന്ന് തന്നെ പറയണം, കാരണം ഇന്ന് അവിടെ മുഴുവനായും കടലെടുത്തു കഴിഞ്ഞു. സമയബന്ധിതമായി ഇടപെടാത്ത സർക്കാരുകൾ തന്നെയാണ് ഈ ജനതയുടെ ഇന്നത്തെ  ഈ അവസ്ഥയുടെ കാരണക്കാർ. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് അവരുടെ വീടും സ്ഥലവും പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരിൽ പലരും ഇന്ന് സർക്കാർ തയാറാക്കിയ താത്കാലിക ക്യാമ്പുകളിലോ ബന്ധുവീടുകളിലോ ആണ് താമസം.

ഇത്ര വലിയ ദുരന്തത്തിന്റെ ഇടയിലും സഹായം വിതരണം ചെയ്യുന്നതിൽ പോലും രാഷ്ട്രീയ പക്ഷപാതം ഉണ്ടെന്നാണ് നാട്ടുകാരിൽ ചിലർ ആരോപിക്കുന്നത്. സ്ഥലം എംഎൽഎ മുതൽ മന്ത്രി വരെയുള്ളവർ ആരും ഇവിടെത്തെ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കേട്ടും കണ്ടും മനസിലാക്കാനും ഇവിടെ എത്തുന്നില്ല എന്ന പരാതിയും ശക്തമാണ്. എത്രയും വേഗം ഈ ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തയാറായില്ലെങ്കിൽ ഈ ജനതയും ഈ സ്ഥലവും ഒക്കെ തന്നെ ഓർമ്മകൾ ആയി മാറും.