കർഷകരുടെ ചോരയ്ക്ക് ആര് വില നൽകും?

farmers protest
 ഇന്ത്യയിലെ കർഷകർ കുറെ കാലമായി അതിശക്തമായ സമരത്തിലാണ്.കർഷക സമരങ്ങൾ കൊണ്ടു ഉത്തരേന്ത്യ ജ്വലിക്കുകയാണ്.വർഷങ്ങളായി കർഷകർ നേരിടുന്ന അവഗണനക്കും, അവകാശ നിഷേധത്തിനും എതിരെയാണ് സമരവും മറ്റും നടത്തുന്നത്. പക്ഷേ കേന്ദ്ര സർക്കാർ ഈ സമരത്തെ അവഗണിക്കുക മാത്രമല്ല, ചോരയിൽ മുക്കി തകർക്കാനുമാണ് ശ്രമിക്കുന്നത്.നിരവധി തവണ  അത്തരം പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌ത്
ഇപ്പോൾ യു പി യിലെ ലഖിമ്പൂർ ഖേരിയിൽ ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. കർഷകരുടെ ഇടയിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി കൊല്ലുക എന്നത് തീർത്തും ജനവിരുദ്ധമയതാണ്. എത്ര കുടുംബങ്ങളാണ് വഴിയാധാരമായത്. എത്ര പേരുടെ ചോരയാണ് വീണത്. അത്തരം സംഭവങ്ങൾ അവസാനിപ്പിക്കുകയല്ല, തുടരുകയാണ് ചെയ്യുന്നത്. ഒരു കേന്ദ്ര മന്ത്രിയുടെ മകനാണ് ഇതിന് നേതൃത്വം കൊടുത്തത് എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. കേന്ദ്ര സർക്കാരും സംവിധാനങ്ങളും നേരിട്ട് ഇടപെടാതെ, മാഫിയ സംഘങ്ങളെ കൊണ്ട് സമരത്തെ തകർക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഒരു ഫാസിസ്റ് ഭരണകൂടത്തിന്റെ ജനവിരുദ്ധ സമീപങ്ങൾ തന്നെയാണ് ഇവിടെ പ്രകടമാവുന്നത്.
ഉത്തർ പ്രദേശ് സർക്കാരിന്റെ അധികാരത്തിന്റെ തണലിൽ എന്തും നടക്കും എന്നത്തിന്റെ ഉദാഹരണമായും ഇതിനെ വിലയിരുത്തുന്നു. മാധ്യമ പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും സംഭവ സ്ഥലത്തേക്ക് കടത്തിവിടുന്നില്ല. പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്ത് വെച്ചിരിക്കുന്നു. അഖിലേഷ് യാദവും പോലീസ് കാസ്റ്റഡിയിലാണ്. പ്രദേശത്തു 144 പ്രഖ്യാപിച്ചിരിക്കുന്നു
ഈ സംഭവം പാലക്കാരണങ്ങളാൽ ഭിന്നിച്ചു നിൽക്കുന്ന പ്രതിപക്ഷങ്ങളെ ഒന്നിച്ചു നിർത്താൻ പ്രേരിപ്പിക്കുന്നു. ഒറ്റകെട്ടായി നിന്നാണ് അവർ ഈ പ്രശ്നത്തെ നേരിടുന്നത്. ഇത്തരം സാഹചര്യങ്ങൾ വീണ്ടും രാജ്യത്തു ഉണ്ടാവാൻ സാധ്യതഉണ്ടെന്ന മുന്നറിയിപ്പും ഇതിൽ ഉണ്ട്.ലഖിമ്പൂർ ഖേരി സംഭവത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളക്ക് നഷ്ട പരിഹാരവും, ആശ്രിതകർക്ക് ജോലിയും നൽകും എന്ന പ്രഖ്യാപനം യു പി സർക്കാർ നടത്തിക്കഴിഞ്ഞു. പക്ഷേ അതുകൊണ്ട് സമരം തണുപ്പിക്കാൻ കഴിയും എന്ന് വിശ്വസിക്കാനാവില്ല. കേന്ദ്രമത്രിയുടെയും മന്ത്രിപുത്രന്റെയും പങ്ക് ഉൾപ്പെടെ യുള്ള കാര്യങ്ങൾ വെളിച്ചത് കൊണ്ടു വരേണ്ടതുണ്ട്. മാത്രമല്ല കർഷകർ ഉന്നയിക്കുന്ന പ്രശ്ങ്ങൾ പരിഹരിക്കപ്പെടേണ്ടതും ഉണ്ട്. ഇന്ത്യൻ ജനതയുടെ പ്രതിഷേധത്തിന് മുന്നിൽ ഈ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടി വരുമോ? അതാണ്‌ കാത്തിരിക്കുന്നത്