നിപ; കേരളത്തിൽ നിന്നെത്തുവർക്ക് പരിശോധന കർശനമാക്കി കർണാടക

m

ബെംഗളൂരു: കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ  അതിർത്തി ജില്ലകളിൽ ജാഗ്രത കടുപ്പിച്ച് കർണാടക. ഇതിന്റെ ഭാഗമായി മൈസൂരു, ചാമരാജനഗർ എന്നീ അതിർത്തി ചെക്ക്‌പോസ്‌റ്റുകളിൽ കേരളത്തിൽ നിന്നെത്തുന്ന ആളുകൾക്ക് നിപ ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധന നടത്തും. 

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുടക്, മൈസൂരു ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ടെന്ന് കുടക് ജില്ലാ ആരോഗ്യ ഓഫിസർ ആർ വെങ്കിടേഷ് അറിയിച്ചു.