മധ്യപ്രദേശിൽ എസ്.യു.വിയും ബസും കൂട്ടിയിടിച്ച് 11 പേർ മരിച്ചു

accident
 

മധ്യപ്രദേശിൽ എസ്.യു.വിയും ബസും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. ബേട്ടുലിൽ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് ​പൊലീസ് അറിയിച്ചു.മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നും വന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ജാലാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഗുഡ്ഗോണിനും ബായിസ്ദേഹിക്കും ഇടയിലാണ് അപകടമുണ്ടായതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഏഴ് മൃതദേഹങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് മാറ്റിയതായി പൊലീസ് അറിയിച്ചു. കാർ വെട്ടിപൊളിച്ച് മാത്രമേ മറ്റ് മൃതദേഹങ്ങൾ മാറ്റാനാകു. അപകടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.