ശിവസേനയുടെ 12 സംസ്ഥാന മേധാവികള്‍ ഷിന്‍ഡെയുടെ അടുത്തേക്ക്

shivasena
മഹാരാഷ്ട്രയിൽ ശിവസേനയിൽ 15 സംസ്ഥാന യൂണിറ്റ് തലവന്മാരില്‍ 12 പേരും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്പിൽ ചേര്‍ന്നു. ഇതോടെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നേരിടുകയാണ്. ശിവസേനയുടെ സെപ്റ്റംബര്‍ 15 വ്യാഴാഴ്ച നടന്ന യോഗത്തിലാണ് 12 സംസ്ഥാന യൂണിറ്റ് മേധാവികള്‍ ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നത്. സംസ്ഥാനങ്ങളിലെ പാര്‍ട്ടി വളര്‍ച്ചയ്ക്ക് സാധ്യമായ എല്ലാ സഹായവും നേതാക്കള്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഡല്‍ഹി ശിവസേന സംസ്ഥാന അധ്യക്ഷന്‍ സന്ദീപ് ചൗധരി, മണിപ്പൂര്‍ അധ്യക്ഷന്‍ തോംബി സിംഗ്, മധ്യപ്രദേശ് അധ്യക്ഷന്‍ തഡേശ്വര്‍ മഹാവാര്‍, ഛത്തീസ്ഗഡ് മേധാവി ധനഞ്ജയ് പരിഹാര്‍, ഗുജറാത്ത് മേധാവി എസ്ആര്‍പാട്ടീല്‍, രാജസ്ഥാന്‍ മേധാവി ലഖന്‍ സിംഗ് പവാര്‍, ഹൈദരാബാദ് മേധാവി മുരാരി അന്ന, ഗോവ മേധാവി ജിതേഷ് കാമത്ത്, കര്‍ണാടക അധ്യക്ഷന്‍ കുമാര്‍ എ ഹകാരി. പശ്ചിമ ബംഗാള്‍ ചീഫ് ശാന്തി ദത്ത, ഒഡീഷ സംസ്ഥാന ഇന്‍ചാര്‍ജ്ജ് ജ്യോതി ശീ പ്രസന്നകുമാര്‍, ത്രിപുര സംസ്ഥാന ഇന്‍ചാര്‍ജ് ബരിവദേവ് നാഥ് എന്നിവരാണ് ഏകനാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.