പുനെയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി

gang rape
 

പൂനെ: മഹാരാഷ്ട്ര പുനെയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

റെയിൽവേ സ്റ്റേഷനിൽ സുഹൃത്തിനെ കാത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

അതിക്രമത്തിനിരയായ പെൺകുട്ടി ചികിത്സയിലാണെന്നും എല്ലാവിധ സഹായവും നൽകുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.