മുംബൈയിൽ ഇന്ന് 13,702 പേർക്ക് കൊവിഡ്; രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്

Central Government with covid restrictions during the festive seasons
 

മുംബൈ: മുംബൈയിൽ ഇന്ന് 13,702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
 
ഇന്നലത്തെ കണക്കിനെക്കാൾ 16.55 ശതമാനം കുറവാണ് ഇന്നത്തെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വ്യത്യാസമുണ്ട്. ഇന്നലെ 24.38 ശതമാനമായിരുന്ന ടിപിആർ ഇന്ന് 21.73 ശതമാനമായി കുറഞ്ഞു.

ഇന്നലെ രാജ്യത്ത് 2,47,417 പേർക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര (46,723), ഡൽഹി (27,561), പശ്ചിമ ബംഗാൾ (22,155), കർണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ.