പുനെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിച്ച് 14 മരണം

pune

പൂനെ: മഹാരാഷ്ട്രയിലെ പുനെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ചു. 

37 തൊഴിലാളികളാണ് പ്ലാന്റിനുളളില്‍ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 

തീപ്പിടത്തത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.