രാമേശ്വരത്ത് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

google news
boat
 

ചെന്നൈ: രാമേശ്വരത്ത് നിന്ന് 15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു.  വടക്ക്​ തലൈമാന്നാറിന്​ സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ്​ കസ്റ്റഡിയിലെടുത്തതെന്ന്​ ശ്രീലങ്കൻ നാവികസേന അറിയിച്ചു.


ശനിയാഴ്ച രാത്രി മീൻ പിടിക്കാനായി 400 ട്രോളറുകളാണ്​ കടലിലേക്ക്​ പോയത്​. ഇവരുടെ രണ്ട് മത്സ്യബന്ധന ട്രോളറുകളും സേന കസ്റ്റഡിയിലെടുത്തു.

പത്ത്​ ദിവസം മുൻപും ഏഴ്​ തമിഴ്​ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടിയിരുന്നു.

Tags