
അസാമിലെ ഹൈലക്കണ്ടി മേഖലയിൽ 17 വ്യാജ ഖാസിമാരെ അറസ്റ്റ് ചെയ്തു. അസീർ ഉദ്ദീൻ ലസ്‌കർ, മുഫ്തി അബുൽ ഹുസൈൻ, അസദുള്ള ലസ്‌കർ, കൗസർ അഹമ്മദ്, അബ്ദുൽ ജലീൽ ലസ്‌കർ, സോറിഫ് ഉദ്ദിൻ ബർബുയ, നൂറുൽ ഹോക്ക് ലസ്‌കർ, അബ്ദുസ് അസലാം മജുംദാർ, ഉബൈദുള്ള ചൗധരി, അബുക്കർ ബ്ഹുദ്ദീൻ , മുജാകിർ ഹുസൈൻ മജുംദാർ, സഹിദുൽ ഹഖ് ബിലായ്പൂർ, ഫോയിസ് ഉദ്ദീൻ ലാസ്‌കർ തുടങ്ങി 17 പേരെയാണ് അറസ്റ്റ് ചെയ്തത്.
Also read : ബ്രസീലിൽ വിമാനം തകർന്ന് വീണ് രണ്ട് ജീവനക്കാർ ഉൾപ്പടെ 14 പേർ കൊല്ലപ്പെട്ടു
ഇവർ മുൻകൈ എടുത്ത് നിരവധി ബാലവിവാഹങ്ങൾ പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവർക്ക് ഖാസി ജോലിക്ക് ആവശ്യമായ ഔദ്യോഗിക രജിസ്‌ട്രേഷൻ ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവർക്ക് മുസ്ലീം വിവാഹങ്ങൾ നടത്തികൊടുക്കാനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഹൈലക്കണ്ടി പോലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം