തമിഴ്‌നാട്ടിൽ പതിനേഴുകാരി പെൺകുഞ്ഞിന് ജന്മം നൽകി; 12-കാരന്‍ അറസ്റ്റിൽ

rape case
 

ചെന്നൈ: തമിഴ്‌നാട്ടിൽ 17കാരിയെ ഗർഭിണിയാക്കിയ സംഭവത്തിൽ 12-കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് 12-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. 

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. അറസ്റ്റിലായ 12-കാരനെ നിലവിൽ തഞ്ചാവൂരിലുള്ള ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗർഭിണിയായ 17-കാരി പെൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെയാണ് പീഡന വിവരം പുറത്താകുന്നത്. എങ്കിലും കേസിൽ ചില അവ്യക്തതകൾ നിലനിൽക്കുന്നതായി പോലീസ് അറിയിച്ചു.
 
17-കാരി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 12-കാരനെ പോലീസ് പിടികൂടിയതെങ്കിലും ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഉറപ്പുവരുത്തൂവെന്ന് പോലീസ് അറിയിച്ചു.