വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ജ്യേഷ്ഠനും മരിച്ചു; 4 പേർക്ക് പരിക്കേറ്റു

google news
skjfr
 

ഛത്തീസ്​ഗഡ്: വിവാഹ സമ്മാനമായി കിട്ടിയ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവ വരനും ജ്യേഷ്ഠനും മരിച്ചു. 

അപകടത്തിൽ ഒന്നര വയസുള്ള കുഞ്ഞടക്കം 4 പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.

രം​ഗഖർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം നടന്നത്. മരിച്ച ഹേമേന്ദ്ര മെരാവി (22)യുടെ വിവാഹം കഴിഞ്ഞിട്ട് എതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.

ഹേമേന്ദ്ര തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങൾ ഒന്നൊന്നായി അഴിച്ചു നോക്കുകയായിരുന്നു. ഹോം തിയറ്റർ കണക്ട് ചെയ്ത് ഓൺ ആക്കിയ വഴി വൻ ശബ്ദത്തിൽ പൊട്ടി തെറിക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags