കുനോ നാഷണൽ പാർക്കിലെ 2 ചീറ്റക്കുഞ്ഞുങ്ങൾ കൂടി ചത്തു

google news
2 More Cheetah Cubs Die In Madhya Pradesh National Park
 

ഭോ​പ്പാ​ൽ: ന​മീ​ബി​യ​യി​ൽ​നി​ന്നു മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ​ത്തി​ച്ച ചീ​റ്റ പ്ര​സ​വി​ച്ച നാ​ല് കു​ഞ്ഞു​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം കൂ​ടി ച​ത്തു. ജ്വാ​ല എ​ന്ന ചീ​റ്റ പ്ര​സ​വി​ച്ച കു​ഞ്ഞു​ങ്ങ​ളാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ നാ​ല് ചീ​റ്റ​ക്കു​ട്ടി​ക​ളി​ൽ മൂ​ന്നെ​ണ്ണം ച​ത്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ്വാലയുടെ ഒരു കുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ജ്വാല നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

ക​ന​ത്ത ചൂ​ടും നീ​ർ​ജ​ലീ​ക​ര​ണ​വു​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചൊ​വ്വാ​ഴ്ച 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ് കു​നോ ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

കുനോ നാഷണൽ പാർക്ക് തന്നെയാണ് കുഞ്ഞുങ്ങളുടെ മരണം സ്ഥിരീകരിച്ചത്. ജ്വാലയുടെ നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്കായി നമ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുവരികയാണ്. ചീറ്റക്കുട്ടികൾക്ക് എട്ടാഴ്ച പ്രായമുണ്ടായിരുന്നു. നേരത്തെ കുനോ നാഷണൽ പാർക്കിൽ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു.

മാർച്ച് 27 ന് സാഷ എന്ന പെൺ ചീറ്റയും, ഏപ്രിൽ 23 ന് ഉദയ്, മെയ് 9 ന് ദക്ഷ എന്ന മറ്റൊരു പെൺ ചീറ്റയുമാണ് മരിച്ചത്. രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതോടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചീറ്റപ്പുലികളെ രാജസ്ഥാനിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags