ത്രിപുരയില്‍ സി.പി.എം ആസ്ഥാന മന്ദിരം അ​ഗ്നി​ക്കി​ര​യാ​ക്കി; നിരവധി വാഹനങ്ങള്‍ കത്തിച്ചു

2 Party Offices Of CPM Set On Fire In Agartala
 

അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ സി​പി​എ​മ്മി​ന്‍റെ ര​ണ്ട് ഓ​ഫീ​സു​ക​ൾ അ​ജ്ഞാ​ത​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. 

സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന ആ​സ്ഥാ​ന​മാ​യ ഭാ​നു സ്മൃ​തി ഭ​വ​നും ദ​ശ​ര​ഥ് ഭ​വ​നു​മാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഓ​ഫീ​സി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു.

ചി​ല ജി​ല്ല​ക​ളി​ൽ അ​ടു​ത്തി​ടെ സി​പി​എ​മ്മു​മാ​യി ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അ​ഗ​ർ​ത്ത​ല​യി​ൽ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ത്രിപുരയിൽ ബിജെപി പ്രവർത്തകർ സ്‌റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുകുൾ റോയി ആരോപിച്ചു.
   
കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക്​ സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ്​ സംഘര്‍ഷത്തിന്​ തുടക്കം. ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്​ട്രീയ പരിപാടിയില്‍ പ​ങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

തുടര്‍ന്ന്​ സി.പി.എം പ്രവര്‍ത്തകര്‍ പ്രദേശത്ത്​ സംഘടിക്കുകയും മണിക്​ സര്‍ക്കാറിന്​ സംരക്ഷണ കവചം ഒരുക്കുകയും ചെയ്​തു. ഇതോടെയാണ്​​ സംഘര്‍ഷം ഉടലെടുത്തത്​. സംഘര്‍ഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.