കശ്മീരില്‍ ഏറ്റുമുട്ടല്‍; സു​ര​ക്ഷാ​സേ​ന മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു

jammu
 

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ല​ഷ്ക​ർ-​ഇ-​ത്വ​യ്ബ ഭീ​ക​ര​രെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഷോ​പ്പി​യാ​നി​ലെ നാ​ഗ്ബാ​ൽ പ്ര​ദേ​ശ​ത്താ​ണ് ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ സേ​ന ഇ​വി​ടെ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സൈ​ന്യം ഭീ​ക​ര​രെ വ​ധി​ച്ച​ത്. തിരച്ചിൽ തുടരകയാണെന്നും സൈന്യം വ്യക്തമാക്കി.  

അതേസമയം, ജമ്മു കശ്മീരിൽ ഉറിയിൽ സൈനികർ ഏറ്റുമുട്ടലിൽ വധിച്ച പാക് സൈനികരിൽ നിന്ന് കണ്ടെത്തിയത് ചൈനീസ് നിർമിത തോക്കുകളെന്ന് സൈന്യം. നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈനികർ കൊലപ്പെടുത്തിയത്. പാക് സൈനികരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തിയത് ​ഗൗരവമായ കാര്യമാണെന്നും അപ്രതീക്ഷിതമാണെന്നും സൈന്യം അറിയിച്ചു. 

എകെ സീരിസിൽപ്പെട്ട രണ്ട് തോക്കുകൾ, ചൈനീസ് എം–16 തോക്ക്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് പാക് ഭീകരരിൽ നിന്ന് കണ്ടെടുത്തത്. ചൈനീസ് നിർമിത എം–16 എന്ന 9 എംഎം കാലിബർ തോക്കാണ് ഭീകരരിൽ നിന്ന് ലഭിച്ച ആയുധങ്ങളിലുണ്ടായിരുന്നത്. സാധാരണ ഭീകരർ ഉപയോ​ഗിക്കുന്നത് എകെ സീരിസിലുള്ള ആയുധങ്ങളാണ്. യുഎസ് നിർമിത എം–4 റൈഫിളുകളും കണ്ടെത്താറുണ്ട്. എന്നാൽ ചൈനീസ് നിർമിത ആയുധങ്ങൾ കണ്ടെത്തുന്നത് ആദ്യമാണെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.