ജമ്മു കശ്മീരിലെ മച്ചിൽ സെക്ടറിലുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

google news
3 Soldiers Die In Avalanche in Machil Kashmir
 

ശ്രീനഗര്‍: വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചിൽ പ്രദേശത്തുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. സൈന്യത്തിലെ 56 RR-ലെ 3 ജവാൻമാരാണ് ഹിമപാതത്തിൽ അപകടത്തിൽപ്പെട്ടത്. 56 രാഷ്ട്രീയ റൈഫിൾസിലെ ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്. 

ഹവൽദാർ കമലേഷ് സിംഗ് (39), നായിക് ബൽവീർ(33), ശിപായി രജീന്ദർ (25) എന്നിവരാണ് മരണപ്പെട്ടത്. മൂവരും രാജസ്ഥാൻ സ്വദേശിക‍ളാണ്. മൂവരുടെയും മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. തിരച്ചിൽ നടത്തിയതിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
 
 
"നിർഭാഗ്യകരമായ ഒരു സംഭവത്തിൽ, 56 RR-ലെ 3 ജവാൻമാർ ഡ്യൂട്ടി ലൈനിനിടെ മച്ചിൽ പ്രദേശത്ത് ഹിമപാതത്തിൽ അകപ്പെട്ടപ്പോൾ വീരമൃത്യു വരിച്ചു. എല്ലാ മൃതദേഹങ്ങളും കണ്ടെടുത്തു," കുപ്‌വാര പോലീസ് അറിയിച്ചു.
 
അടുത്തിടെ മഞ്ഞുവീഴ്ചയെ തുടർന്ന് മേഖലയിൽ അപകടങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Tags