യുപിയില്‍ തീവ്രവാദ ബന്ധം സംശയിക്കുന്ന മൂന്ന് പേര്‍ കൂടി പിടിയില്‍

 terrorists

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടി. മൊഹമ്മദ് മുയിദ്, ഷക്കീല്‍, മൊഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്. 

കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നിന്ന് അല്‍ ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് (എ ജി എച്ച്) ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ എ.ടി.എസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മൂന്ന് പേര്‍ കൂടി പിടിയിലായിരിക്കുന്നത്. 

സ്വാതന്ത്ര്യദിനത്തില്‍ ലഖ്‌നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്ഫോടനം നടത്താനായിരുന്നു ഞായറാഴ്ച ലഖ്‌നൗവില്‍ നിന്ന് പിടികൂടിയ സംഘത്തിന്റെ ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്.