ഇന്ത്യക്കാർക്ക് ഓരോ വര്‍ഷവും 3,000 യുകെ വിസകള്‍

modi
 ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ക്ക് ഓരോ വര്‍ഷവും 3,000 വിസകള്‍ നല്‍കുമെന്ന്  യുകെ പ്രധാനമന്ത്രി ഋഷി സുനക് . രാജ്യത്തെ യുവാക്കള്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിനാണ് വിസ നല്‍കുന്നത്.  കഴിഞ്ഞ വര്‍ഷം അംഗീകരിച്ച വിസനയത്തിന്റെ ഭാഗമായ പദ്ധതിയുടെ പ്രയോജനം നേടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് യുകെ.

'യുകെ-ഇന്ത്യ യുവ പ്രൊഫഷണലുകള്‍ക്കുള്ള വിസകള്‍ ലഭ്യമാക്കും. 18-30 വയസ് പ്രായമുള്ള ഡിഗ്രി-വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ വരാനും രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും 3,000 സ്ഥലങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.' യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

   18 മുതല്‍ 30 വരെ പ്രായമുള്ള കുറഞ്ഞത് ബിരുദ വിദ്യാഭ്യാസമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയിലെത്തി രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനായി 3,000-ത്തോളം ഇടങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.  ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധവും സമ്പദ് വ്യവസ്ഥയും ദൃഢമാക്കുന്നതിന് ഈ പദ്ധതി വഴി സാദ്ധ്യമാകുമെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.