മുംബൈയിലുണ്ടായ കനത്ത മഴയില്‍ 33 മരണം; നഗരത്തില്‍ റെഡ് അലേര്‍ട്ട്

mumbai

മുംബൈ: മുംബൈയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളില്‍ 33 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

അതേസമയം, ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തകരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും അപകട മേഖലകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തില്‍ വൈദ്യുതി തടസ്സവും ശുദ്ധജല വിതരണത്തില്‍ കുറവും അനുഭവപ്പെട്ടു. നഗരത്തില്‍ ചുനബത്തി, സയണ്‍, മാട്ടുംഗ, ദാദര്‍, ചെമ്ബൂര്‍, ഗാന്ധി മാര്‍ക്കറ്റ്, കുര്‍ള, എല്‍.ബി.എസ്. മാര്‍ഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. താനെ, ഡോംബിവ്ലി കല്യാണ്‍ മേഖലയിലും ശക്തിയായ മഴയാണ് ഇന്ന് അനുഭവപ്പെടുന്നത്.