ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 35 കാരൻ പിടിയിൽ

rape

മുംബൈ: ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 35 കാരൻ പിടിയിൽ. മുംബൈയിലെ ഘട്കോപ്പറിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ടെമ്പോ ഡ്രൈവറായ സചിൻ ശർമയാണ് പൊലീസിൻറെ പിടിയിലായത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമായിരുന്നു അറസ്റ്റ്.

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയോട് പ്രതി മിഠാ‍യി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം കുട്ടിയെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. പ്രദേശവാസികളിലൊരാൾ കുട്ടി കരയുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ കൗൺസിലിങിന് വിധേയമാക്കി. ശേഷം വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുകയായിരുന്നു.