രാ​ജ്യ​ത്ത് 37,875 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; മ​ര​ണ​സം​ഖ്യ 4.41 ല​ക്ഷം കടന്നു

x

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 37,875 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച 31,222 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 369 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 4.41 ല​ക്ഷം പി​ന്നി​ട്ടു.

39,114 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 3.91 ല​ക്ഷം പേ​രാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. 25,772 പേ​ർ​ക്കാ​ണ് ചൊ​വ്വാ​ഴ്ച കേ​ര​ള​ത്തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്.24 മ​ണി​ക്കൂ​റി​നെ രാ​ജ്യ​ത്ത് 78.47 ല​ക്ഷം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. ഇ​തോ​ടെ ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 70.75 കോ​ടി​യാ​യി.