ജമ്മു കശ്മീരില്‍ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞു; 38 മരണം

google news
Xb

chungath new advt

ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. റോഡില്‍നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

 

കിഷ്ത്വാറിൽ നിന്നും  ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അപകടത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഃഖം പ്രകടിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ട സഹായം എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയതായി സിന്‍ഹ പറഞ്ഞു.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു