24 മണിക്കൂറിനിടെ 38,164 കോവിഡ് കേസുകള്‍; 499 മരണം

covid

ന്യൂ ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38164 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 499 പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 3.11 കോടി കോവിഡ് പോസിറ്റീവ് കേസുകളും 4.14 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രോഗമുക്തി നിരക്ക് 97.32 ശതമാനമാണ്. ഡല്‍ഹിയില്‍ പ്രതിദിന കേസുകള്‍ക്കൊപ്പം മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും. കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തില്‍ അധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.