ഉത്തർപ്രദേശിലും രാജസ്ഥാനിലും ഇടിമിന്നലേറ്റ് 49 മരണം

Lightning

ജയ്പൂർ: ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി നിരവധി പേർക്ക് ഇടിമിന്നലിൽ ജീവൻ നഷ്ടമായി. ഇരു സംസ്ഥാനങ്ങളുടെയും വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മാത്രം മിന്നലേറ്റ്  49 പേരാണ് മരിച്ചത്. ഉത്തർ പ്രദേശിൽ മാത്രം 30 പേരാണ് മരിച്ചത്.

പ്രയാഗ് രാജിൽ 14 പേർ, കാൺപൂർ ദേഹത് - ഒമ്പത്, കൗഷാമ്പി - നാല് എന്നിങ്ങനെയാണ് ഉത്തർ പ്രദേശിൽ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം.

രാജസ്ഥാനിൽ ജയ്പൂരിൽ 11 പേരാണ് മരിച്ചത്. തെക്കുപടിഞ്ഞാറൻ മൺസൂൺ ഞായറാഴ്ചയാണ് ജയ്പൂർ, ധോൽപൂർ, കോട്ട ജില്ലകളിലെത്തിയത്. ഗാസിപൂർ, ഫിറോസാബാദ്, ബല്ലിയ ജില്ലകളിൽ മുങ്ങി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.