ഡ​ൽ​ഹി​യി​ൽ ഇന്ന് 5,097 കോ​വി​ഡ് കേസുകള്‍; ടി​പി​ആ​ർ 15 %

Covid Code of Conduct Violation- 1.15 crore fine a day in Delhi
 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇന്ന് 5,097 കോ​വി​ഡ് കേസുകള്‍ കൂടി റി​പ്പോ​ർ​ട്ട് ചെ​യ്തു. മെ​യ് മാ​സം എ​ട്ടി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​മാ​യി കു​തി​ച്ചു​യ​ർ​ന്നു. ഇ​ന്ന് ആ​റ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ജ​നു​വ​രി ഒ​ന്നി​ന് കോ​വി​ഡ് ബാ​ധി​ച്ച് 247 പേ​രാ​ണ് ചി​കി​ത്സ തേ​ടി​യി​രു​ന്ന​തെ​ങ്കി​ൽ ചൊ​വ്വാ​ഴ്ച 531 പേ​ർ ചി​കി​ത്സ തേ​ടി.