കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ രൂപീകരിച്ചശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതിനാല്‍ എന്‍ഡിഎ മുന്നണിയും പ്രതിപക്ഷ മുന്നണിയായ ഇന്ത്യയും തമ്മിലുള്ള പോരാട്ടമെന്ന് ഇതിനെ വിശേപ്പിക്കാം.
ജാര്‍ഖണ്ഡിലെ ദുമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, കേരളത്തിലെ പുതുപ്പള്ളി, പശ്ചിമ ബംഗാളിലെ ധുപ്ഗുരി എന്നിവടങ്ങളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അഞ്ചിടത്ത് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളുണ്ട്.
ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ഇന്ത്യ പ്രതിപക്ഷ മുന്നണിയില്‍നിന്ന് സമാജ് വാദ് പാര്‍ട്ടിയാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. ജാര്‍ഖണ്ഡിലെ ദുമ്രിയില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പാര്‍ട്ടിയെയാണ് ഇന്ത്യ മുന്നണിയില്‍നിന്ന് മത്സരിപ്പിച്ചിരിക്കുന്നത്. ത്രിപുരയിലെ ധന്‍പൂരിലും ബോക്‌സാനഗറിലും സിപിഎം സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഉത്തരാഖണ്ഡിലെ ബഗേശ്വറില്‍ കോണ്‍ഗ്രസാണ് ഇന്ത്യ മുന്നണിയില്‍ നിന്ന് മത്സരിക്കുന്നത്.
Also Read : ഇനിയങ്ങോട്ട് ഭാരതം : ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാകാൻ സാദ്ധ്യതകൾ ഏറുന്നു
എന്നാല്‍ പുതുപ്പള്ളിയിലും പശ്ചിമബംഗാളിലെ ധൂപ്ഗുരിയിലും ഇന്ത്യ മുന്നണിയില്‍ പരസ്പരം എതിര്‍ത്താണ് മത്സരിക്കുന്നത്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസും സിപിഎമ്മും പരസ്പരമേറ്റുമുട്ടുമ്പോൾ ധൂപ്ഗുരിയിൽ ത്രികോണ മത്സരമാണ്. ഇന്ത്യ മുന്നണിയിലെ തൃണമൂൽ കോൺഗ്രസും സിപിഎമ്മും വെവ്വേറെ ബിജെപിയെ നേരിടുന്നവെന്നതാണ് ഇവിടുത്തെ സവിശേഷത. കോൺഗ്രസ് പിന്തുണയോടെയാണ് സിപിഎമ്മിന്റെ മത്സരം.
അഞ്ച് സീറ്റുകളില്‍ സിറ്റിങ് എംഎല്‍മാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മറ്റ് രണ്ട് സീറ്റുകളില്‍ എംഎല്‍മാര്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം