പുൽവാമയിൽ 6 കിലോയോളം ഭാരമുള്ള ബോംബ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

google news
6 kg bomb seized in Pulwama; One person was arrested
 

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ആറ് കിലോയോളം ഭാരം വരുന്ന ബോംബ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഇഷ്ഫാക്ക് അഹമ്മദ് വാനിയെന്ന പുല്‍വാമ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഭീകരബന്ധമുള്ളതായി പോലീസ് അറിയിച്ചു.

ബോംബ് പിടിച്ചെടുത്തതിലൂടെ ഒഴിവാക്കാനായത് വന്‍ ദുരന്തമെന്ന് ജമ്മുകശ്മീർ പൊലീസ് പ്രതികരിച്ചു. 

അതേസമയം പൂഞ്ചിലും രജൗരിയിലും സൈനീകർക്ക് നേരെ ആക്രമണം നടത്തിയ ഭീകര സംഘത്തിനായുള്ള  ഓപ്പറേഷൻ ത്രിനേത്ര തുടരുകയാണ്. നാലാം ദിവസമാണ് രജൗരിയിലെ  വനമേഖലയിൽ  സുരക്ഷാ സേനയുടെ തെരച്ചിൽ നടക്കുന്നത്.   

Tags