സൂറത്ത്; ഗുജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂറത്തിലെ സച്ചിൻ ജി.ഐ.ഡി.സി വ്യവസായ മേഖലയിലാണ് അപകടമുണ്ടായത്. രാസ വാതക ടാങ്കറിൽ ചോർച്ചയുണ്ടായെന്നാണ് പ്രാഥമിക വിവരം. വിശ്വപ്രേം ഡൈയിങ് ആന്റ് പ്രിന്റിങ് മില്ലിലാണ് വാതക ചോർച്ചയുണ്ടായത്. ഇവിടത്തെ ജീവനക്കാരാണ് മരിച്ചത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണ്. സൂററ്റ് ജില്ലാ കളക്ടർ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.