മുംബൈ വിമാനത്താവളത്തിൽനിന്നും 61 കിലോ സ്വർണം പിടികൂടി

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 32 കോടി രൂപയുടെ 61 കിലോ സ്വര്‍ണം പിടികൂടി. വ്യത്യസ്ത കേസുകളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് യാത്രക്കാരെയും അറസ്റ്റു ചെയ്തു. മുംബൈ വിമാനത്താവളത്തിൽനിന്നും കസറ്റംസ് ഒറ്റ ദിവസം പിടികൂടുന്ന വലിയ സ്വർണവേട്ടയാണിത്.
അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍. പിടിയിലായ ഇന്ത്യക്കാരോടൊപ്പമുണ്ടായിരുന്ന സുഡാന് പൗരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.