ഗോവയില്‍ 8 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

goa
ഗോവയില്‍ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും ഉള്‍പ്പെടെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. ഇന്ന് നേതാക്കൾ ഗോവ ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് മൂന്ന് എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ബാക്കിയാകുക.

ദിഗംബര്‍ കാമത്ത്, മൈക്കിള്‍ ലോബോ, ദെലീല ലോബോ, രാജേഷ് ഫല്‍ദേശായി, കേദാര്‍ നായിക്, സങ്കല്‍പ് അമോങ്കര്‍, അലക്സോ സെക്വീര, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ സാധ്യതയുള്ള എംഎല്‍എമാര്‍. മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും അവര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് ഉണ്ട്.