ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊന്നു

google news
bjp
 

ഹരിയാനയിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി.  വസ്ത്ര വ്യാപാര ശാലയിൽവെച്ച് അഞ്ചംഗ സംഘം സുഖ്ബീറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വ്യഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.സുഖ്ബീർ സിംഗ് എന്ന 52 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഖ്ബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജെപി സോന മാർക്കറ്റ് യൂണിറ്റ് മുൻ വൈസ് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുഖ്ബീർ സിംഗ്. കൂടാതെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ അടുത്ത അനുയായി കൂടിയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. 

കൊലയാളി  സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചു. 

Tags