ഗുവാഹത്തി ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

death
 

ഗുവാഹത്തി ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അവസാന വർഷ ബി.ടെക്ക് വിദ്യാർഥിയായ സൂര്യ നാരായൺ പ്രേംകിഷോറാണ് മരിച്ചത് . സൂര്യയുടെ രക്ഷിതാക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും അവർ ഗുവാഹത്തിയിലേക്ക് തിരിച്ചെന്നും ഐ.ഐ.ടി അധികൃതർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഗുവാഹത്തി ഐ.ഐ.ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നിരവധി വിദ്യാർഥികളെയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആത്മഹത്യകളിലുൾപ്പെടെ 14 വിദ്യാർഥികളാണ് ഗുവാഹത്തി ഐ.ഐ.ടിയിൽ മരിച്ചതെന്ന് 2019 ഡിസംബർ രണ്ടിന് കേന്ദ്ര മാനവ വിഭവ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചിരുന്നു.