കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം;മൂന്ന് മരണം

accident

 ആന്ധ്രാപ്രദേശിലെ തിരുപ്പിതിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച്ചയാണ് സംഭവം. മൂന്ന് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ അപകടത്തിൽ മരിച്ചു. ബംഗളുരു സ്വദേശികളായ മൂന്നംഗ കുടുംബമാണ് കാറിലുണ്ടായിരുന്നത്. തിരുപ്പതിയ്ക്ക് പോവുകയായിരുന്നു ഇവർ.

അമിത വേഗതയിലെത്തിയ കാർ പാൽ കയറ്റി വന്ന ടാങ്കർ ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. ചിറ്റൂർ ജില്ലയിലെ കാണിപാകം ക്രോസ് റോഡിലാണ് അപകടം നടന്നത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.