നാലാം ക്ലാസുകാരിയെ യുവാവ് ചൂൽ ഫാക്ടറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു

gange arrest for rape

ബംഗാൾ: നാലാം ക്ലാസുകാരിയെ യുവാവ് ചൂൽ ഫാക്ടറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഹബീബ്പൂരിലെ ചൂൽ ഫാക്ടറിയിൽ വെച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയായ നിമൈ ബിശ്വാസിനെതിരെ ഇരയുടെ കുടുംബം പരാതി നൽകി.

പ്രതി പെൺകുട്ടിയെ ചൂൽ നിർമാണശാലയിലേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി ബിസ്‌കറ്റ് നൽകി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ തന്നെ വീട്ടുകാർ ഹബീബ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പ്രതിയെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.